Monday, December 14, 2009

മെഡിക്കല്‍ ക്യാമ്പ്

കീഴാറ്റൂര്‍ പൂന്താനം സ്മാരകസമിതി പെരിന്തല്‍മണ്ണ മൗലാന ആസ്​പത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഹംസ ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നാരായണനുണ്ണി, സി.കെ. രമാദേവി, പ്രൊഫ. സുരേന്ദ്രനാഥ്, കെ.എം. വിജയകുമാര്‍, കുന്നനേഴി സേതുമാധവന്‍, ഡോക്ടര്‍മാരയ ശരവണന്‍, സെയ്ത് സലിം എന്നിവര്‍ പ്രസംഗിച്ചു.

Friday, November 6, 2009

നിര്‍മാണം നടന്നത് പോലീസ് കാവലില്‍ കീഴാറ്റൂര്‍ സെന്‍ട്രലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിച്ചു

ക്തജന സമിതിയുടെ പ്രതിഷേധം നിലനില്‍ക്കെ കീഴാറ്റൂര്‍ സെന്‍ട്രലില്‍ ഒറ്റദിവസംകൊണ്ട് പോലീസ്‌കാവലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിച്ചു. കീഴാറ്റൂര്‍-മേലാറ്റൂര്‍ റൂട്ടില്‍ ബസ്‌സര്‍വീസ് ആരംഭിച്ചതോടെയാണ് ജനവാസ കേന്ദ്രമായ കീഴാറ്റൂര്‍ സെന്‍ട്രലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്. ഇതേത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ച് ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങവേ ഭക്തജനസമിതി പ്രതിഷേധവുമായി രംഗത്തിറങ്ങി.

ബുധനാഴ്ച രാവിലെ നിര്‍മാണജോലികള്‍ നടക്കവെ ദേവസ്വംഭൂമിയില്‍ നിര്‍മാണം നടത്താന്‍ പാടില്ലെന്നുപറഞ്ഞ് സ്ഥലത്തെത്തിയ ഭക്തജനസമിതി പ്രവര്‍ത്തകരും ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ജനകീയ സമിതിയും തമ്മില്‍ നേരിയതോതില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

വിവരമറിഞ്ഞ് പെരിന്തല്‍മണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് പോലീസ് കാവലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന്റെ പണി തുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചയോടെ കോണ്‍ക്രീറ്റ് ജോലി അടക്കം തീര്‍ത്തു. ഇതോടെ മാസങ്ങളായി ബസ് കാത്തുനില്‍പ്പുകേന്ദ്രം വേണമെന്നുള്ള ജനകീയ ആവശ്യം യാഥാര്‍ഥ്യമായി. എന്നാല്‍ അനധികൃതമായി ദേവസ്വംഭൂമി കൈയേറി ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിച്ച അധികൃതരുടെ നിലപാടിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഭക്തജനസമിതി പ്രവര്‍ത്തകര്‍.

Sunday, September 6, 2009

പൂന്താനം ഉത്സപെരിന്തല്‍മണ്ണ മുന്‍സിഫിന്‌ കേസ്‌ പരിഗണിക്കാം-ഹൈക്കോടതി

കൊച്ചി: ഭക്ത കവിയായ പൂന്താനത്തിന്റെ ജന്മഗൃഹമായ ഇല്ലത്ത്‌ ഗുരുവായൂര്‍ ദേവസ്വം ഒഴികെയുള്ള മറ്റ്‌ സംഘടനകള്‍ ഉത്സവാഘോഷങ്ങള്‍ നടത്തുന്നത്‌ തടയണമെന്ന ഹര്‍ജി പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിക്ക്‌ പരിഗണിക്കാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വം നിയമം അനുസരിച്ച്‌ പൂന്താനത്തിന്റെ ഇല്ലവുമായി ബന്ധപ്പെട്ട കേസുകള്‍ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിക്ക്‌ പരിഗണിക്കാന്‍ അധികാരമില്ലെന്നുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ വാദമാണ്‌ നിരസിക്കപ്പെട്ടത്‌.

പെരിന്തല്‍മണ്ണക്കടുത്തുള്ള പൂന്താനം ഇല്ലം ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ്‌. ദേവസ്വം ഒഴികെയുള്ള മറ്റ്‌ സംഘടനകള്‍ ഇല്ലത്ത്‌ ഉത്സവങ്ങള്‍ നടത്തുന്നത്‌ തടയുന്നതിനായി പൊതുതാത്‌പര്യം അനുസരിച്ചാണ്‌ പി.ബി. ശശിധരന്‍ മുന്‍സിഫ്‌ കോടതിയെ സമീപിച്ചിരുന്നത്‌. കേസിന്റെ നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം രംഗത്തെത്തി. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന്‌ പിന്തുണ നല്‍കിയത്‌ സിപിഎം അനുഭാവമുള്ള പൂന്താനം സ്‌മാരക കമ്മിറ്റിയണ്‌.

ദേവസ്വം നേരത്തെ നല്‍കിയിരുന്ന ഹര്‍ജി മുന്‍സിഫ്‌ തള്ളിയിരുന്നത്‌ ന്യായീകരിക്കാമെന്ന്‌ ജസ്റ്റിസ്‌ എസ്‌.എസ്‌. സതീഷ്‌ ചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി.

Thursday, August 13, 2009

Saturday, June 27, 2009

പ്രതിഭാ സംഗമം

പൂന്താനം സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ പൂന്താനം സ്‌മാരക എ.യു.പി സ്‌കൂളില്‍ നടത്തിയ പ്രതിഭാ സംഗമം പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ പി. ഭാസ്‌കരന്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ മാങ്ങോട്ടില്‍ ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സി.കെ. രമാദേവി, പാലഞ്ചീരി ഉമ്മര്‍, പി. വിശ്വനാഥന്‍, മത്തളി ബാലകൃഷ്‌ണന്‍, പി.വി. ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോമുകളും എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ പാറമ്മല്‍ ഷംന, പി. നിസ്‌മത്ത്‌ എന്നീ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ്‌ അവാര്‍ഡും മേലാറ്റൂര്‍ എ.ഇ.ഒ ഒ.എം. നീലകണുന്‍ നമ്പൂതിരിപ്പാട്‌ വിതരണം ചെയ്‌തു.

സ്‌കൂളിലെ വായനവാരാചരണ സമാപനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കീഴാറ്റൂര്‍ അനിയനും പൂന്താനം സ്‌മാരക സ്‌കൂള്‍തല വിദ്യാരംഗം കലാസാഹിത്യവേദി എ.ഇ.ഒ ഒ.എം. നീലകണുന്‍ നമ്പൂതിരിയും ഉദ്‌ഘാടനം ചെയ്‌തു. കെ.എം. വിജയകുമാര്‍ സ്വാഗതവും എം. ശ്രീകുമാരനുണ്ണി നന്ദിയും പറഞ്ഞു.

Thursday, June 18, 2009

പുതിയ കൂട്ടായ്മ

കിഴാറ്റൂര്‍ നിവാസികള്‍ക്കും കിഴാറ്റൂരുമായി ബന്ധപെട്ടവര്‍ക്കും നാട്ടു വിശേഷങ്ങള്‍ പങ്കുവെക്കുവാന്‍,സുഹൃത്തുക്കളുമായി വിവരങ്ങള്‍ കൈമാറാന്‍ ...പുതിയൊരു സൈബര്‍ കൂട്ടായ്മ.
താല്‍പ്പര്യമുള്ള സുഹൃത്തുക്കള്‍ അംഗത്വമെടുത്തു സഹകരിക്കുക.

മെയിന്‍ പേജ്

ജോയിന്‍ ചെയ്യൂ

Monday, March 9, 2009

പൂന്താനം സാഹിത്യോത്സവം സമാപിച്ചു

15-ാമത്‌ പൂന്താനം സാഹിത്യോത്സവം കീഴാറ്റൂര്‍ പഞ്ചായത്ത്‌ സാംസ്‌കാരിക നിലയത്തില്‍ കെ.പി.ഉദയഭാനു ഉദ്‌ഘാടനംചെയ്‌തു. വി.ശശികുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പൂന്താനം കവിതാ അവാര്‍ഡ്‌ അബ്ദുസമദ്‌ സമദാനി കെ.വി.ബേബിക്ക്‌ സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'ജലരേഖകള്‍' എന്ന കൃതിക്കാണ്‌ അവാര്‍ഡ്‌.അബ്ദുസമദ്‌ സമദാനി പൂന്താനം അനുസ്‌മരണപ്രഭാഷണം നടത്തി. ഏഴാച്ചേരി രാമചന്ദ്രന്‍ സ്‌മാരകപ്രഭാഷണം നടത്തി. പൂന്താനം കവിതകളിലൂടെ വികാര വിമലീകരണമാണ്‌ നടക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. മേലാറ്റൂര്‍ രാധാകൃഷ്‌ണന്‍, സി.വി.സദാശിവന്‍, കെ.വി.ബേബി, കെ.നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്‌ക്ക്‌ 2.30ന്‌ ആരംഭിച്ച കവിസദസ്സ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്‌ഘാടനംചെയ്‌തു. മേലാറ്റൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷതവഹിച്ച സദസ്സില്‍ ഏഴാച്ചേരി രാമചന്ദ്രന്‍, കെ.വി.രാമകൃഷ്‌ണന്‍, പി.പി.കെ.പൊതുവാള്‍, പി.സി.അരവിന്ദന്‍, പി.പി.ജാനകിക്കുട്ടി തുടങ്ങി അമ്പതോളം കവികള്‍ കവിത അവതരിപ്പിച്ചു. സി.വാസുദേവന്‍, എസ്‌.വി.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം 6.30ന്‌ നടന്ന സമാപനസമ്മേളനം ടി.കെ.ഹംസ എം.പി ഉദ്‌ഘാടനംചെയ്‌തു. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഹംസ, പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പി. നാരായണനുണ്ണി, ജില്ലാപഞ്ചായത്തംഗം ഷെയ്‌ഖ്‌ മുഹമ്മദ്‌, മേലാറ്റൂര്‍ പദ്‌മനാഭന്‍, പാലക്കീഴ്‌ നാരായണന്‍, വി.കൃഷ്‌ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രി 8.30ന്‌ കേരള കലാമണ്ഡലം അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്‌ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Thursday, March 5, 2009

പൂന്താനം സാഹിത്യോത്സവം ഏറെ പുതുമകളോടെ

ഗുരുവായൂര്‍ ദേവസ്വം പൂന്താനം സാഹിത്യോത്സവ നടത്തിപ്പില്‍നിന്ന്‌ പിന്മാറിയതിനെത്തുടര്‍ന്ന്‌ സാഹിത്യോത്സവം ഏറ്റെടുത്ത്‌ നടത്താന്‍ പൂന്താനത്തിന്റെ നാട്ടുകാര്‍ മുന്നോട്ടുവന്നു. ഏഴിന്‌ ശനിയാഴ്‌ച വൈകീട്ട്‌ 'പൂന്താന ദീപപ്രയാണ'മെന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയാണ്‌ ഈ വര്‍ഷത്തെ സാഹിത്യോത്സവത്തിലെ ശ്രദ്ധേയമായ പരിപാടി. പൂന്താനം ഇല്ലത്തുനിന്ന്‌ കൊളുത്തിയെടുക്കുന്ന ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം സമ്മേളനനഗരിയില്‍ കൊണ്ടുവന്ന്‌ സ്ഥാപിക്കുന്ന ചടങ്ങില്‍ കവിയുടെ ഗ്രാമം മുഴുവന്‍ പങ്കുചേരും. പൂന്താനം സാഹിത്യോത്സവത്തിന്‌ മുന്നോടിയായി പൂന്താന സന്ദേശപ്രചാരണമുദ്ദേശിച്ചുകൊണ്ട്‌ മൂന്ന്‌ പരിപാടികള്‍ സ്‌മാരകകമ്മിറ്റി സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്‌ പ്രചാരണപരിപാടി ഉദ്‌ഘാടനംചെയ്‌തത്‌. ശനിയാഴ്‌ച രണ്ടുമണിക്ക്‌ നടക്കുന്ന കുട്ടികളുടെ കാവ്യ-സംഗീതാലാപനം ആര്യാടന്‍ ഷൗക്കത്ത്‌ ഉദ്‌ഘാടനംചെയ്യും. ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫെയിം അരുണ്‍ഗോപന്‍ അധ്യക്ഷതവഹിക്കും. ഞായറാഴ്‌ച ആരംഭിക്കുന്ന സാഹിത്യോത്സവം ഗായകന്‍ കെ.പി. ഉദയഭാനു ഉദ്‌ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാര്‍ എം.പി പൂന്താനം കവിതാ അവാര്‍ഡ്‌ സമ്മാനിക്കും. കീഴാറ്റൂര്‍ പഞ്ചായത്ത്‌ സാംസ്‌കാരികനിലയത്തില്‍ (പൂന്താനം നഗരി) നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പ്രഗല്‌ഭ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ നായകര്‍ പങ്കെടുക്കും.