ആക്കപ്പറമ്പ്-കീഴാറ്റൂര്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കിഴാറ്റൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡില്‍ ഗതാഗതം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണെന്ന് ബസ്സുടമകള്‍ പറയുന്നു. യോഗം ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.നാരായണനുണ്ണി ഉദ്ഘാടനംചെയ്തു. വി.എം. ദാമോദരന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ച യോഗത്തില്‍ മത്തളി ബാലകൃഷ്ണന്, പി.വി.ശങ്കരവാരിയര്‍, പി.ബാലചന്ദ്രന്, എ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.