പൂന്താനം സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ പൂന്താനം സ്മാരക എ.യു.പി സ്കൂളില്‍ നടത്തിയ പ്രതിഭാ സംഗമം പെരിന്തല്‍മണ്ണ ആര്.ഡി.ഒ പി. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മാങ്ങോട്ടില്‍ ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സി.കെ. രമാദേവി, പാലഞ്ചീരി ഉമ്മര്‍, പി. വിശ്വനാഥന്, മത്തളി ബാലകൃഷ്ണന്, പി.വി. ചന്ദ്രിക എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോമുകളും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ പാറമ്മല്‍ ഷംന, പി. നിസ്മത്ത് എന്നീ പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡും മേലാറ്റൂര്‍ എ.ഇ.ഒ ഒ.എം. നീലകണുന്‍ നമ്പൂതിരിപ്പാട് വിതരണം ചെയ്തു.
സ്കൂളിലെ വായനവാരാചരണ സമാപനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കീഴാറ്റൂര്‍ അനിയനും പൂന്താനം സ്മാരക സ്കൂള്‍തല വിദ്യാരംഗം കലാസാഹിത്യവേദി എ.ഇ.ഒ ഒ.എം. നീലകണുന്‍ നമ്പൂതിരിയും ഉദ്ഘാടനം ചെയ്തു. കെ.എം. വിജയകുമാര്‍ സ്വാഗതവും എം. ശ്രീകുമാരനുണ്ണി നന്ദിയും പറഞ്ഞു.