Sunday, April 27, 2008
Friday, April 11, 2008
സില്‍വര്‍ജൂബിലി ആഘോഷം നാളെ സമാപിക്കും
രണ്ടുമാസക്കാലമായി നടന്നുവന്ന കീഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി.സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ശനിയാഴ്‌ച സമാപിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. 10ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ എ.ഇ.ഒ. പാലനാട് ദിവാകരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. രണ്ട് മണിക്ക് പൂര്‍വവിദ്യാര്‍ഥി-അധ്യാപകസംഗമം നടക്കും. വൈകീട്ട് 5ന് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും. രാത്രി ഏഴിന് സമാപനപൊതുസമ്മേളനം വി.ശശികുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സി.അസീസ്, പി.ടി.എ. പ്രസിഡന്റ് സി.സെയ്‌താലി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് നിസാര്‍, പ്രധാനാധ്യാപകന്‍ എ.മോഹന്‍ദാസ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.
Tuesday, April 8, 2008
പൂന്താനം വിവാദം: അന്യായക്കാരന്‍ പുതിയ പത്രിക സമര്‍പ്പിച്ചു
പൂന്താനം ഇല്ലം ക്ഷേത്രം സംബന്ധിച്ച് പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയില്‍ പി.വി. ശശിധരന്‍ നല്‍കിയ സ്വകാര്യ അന്യായം സംബന്ധിച്ച് ദേവസ്വം നല്‍കിയ പത്രികക്കെതിരെ അന്യായക്കാരന്‍ പുതിയ പത്രിക സമര്‍പ്പിച്ചു. പൂന്താനം ഇല്ലം സംബന്ധിച്ച കേസുകള്‍ പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിക്കു കേള്‍ക്കാന്‍ അധികാരമില്ലെന്നു കാണിച്ച് ദേവസ്വം നല്‍കിയ പത്രികക്കെതിരെയാണ് അന്യായക്കാരന്‍ പുതിയ പത്രിക സമര്‍പ്പിച്ചത്. അന്യായക്കാരന്‍ നല്‍കിയ പത്രികയില്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്രിക നിലനില്‍ക്കുന്നില്ലെന്ന് കാണിച്ചാണ് അന്യായക്കാരന്‍ പത്രിക സമര്‍പ്പിച്ചത്. കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Subscribe to:
Posts (Atom)