Friday, April 11, 2008
സില്‍വര്‍ജൂബിലി ആഘോഷം നാളെ സമാപിക്കും
രണ്ടുമാസക്കാലമായി നടന്നുവന്ന കീഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി.സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ശനിയാഴ്‌ച സമാപിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. 10ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ എ.ഇ.ഒ. പാലനാട് ദിവാകരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. രണ്ട് മണിക്ക് പൂര്‍വവിദ്യാര്‍ഥി-അധ്യാപകസംഗമം നടക്കും. വൈകീട്ട് 5ന് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും. രാത്രി ഏഴിന് സമാപനപൊതുസമ്മേളനം വി.ശശികുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സി.അസീസ്, പി.ടി.എ. പ്രസിഡന്റ് സി.സെയ്‌താലി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് നിസാര്‍, പ്രധാനാധ്യാപകന്‍ എ.മോഹന്‍ദാസ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment