കിഴാറ്റൂര്‍: പാഠപുസ്തകത്തിന്റെ പേരില്‍ യുഡിഎഫ് നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കണമെന്ന് കിഴാറ്റൂരില്‍ നടന്ന ഡിവൈഎഫ്ഐ മേലാറ്റൂര്‍ ബ്ളോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തിരൂര്‍ ഏരിയാ സെക്രട്ടറി എ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വി ജ്യോതിഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വി രമേശന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്, എം മുഹമ്മദ് സലിം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ അജയ്മോഹന് (പ്രസിഡന്റ്), എന്‍ നിധീഷ്, നജ്മുദ്ദീന് (വൈസ് പ്രസിഡന്റുമാര്‍), ഇ പി ബാലചന്ദ്രന് (സെക്രട്ടറി), വി പി ഷാനവാസ്, ഡോ. പി വി അരു (ജോ. സെക്രട്ടറി), എ ശശി (ട്രഷറര്‍).