കൊച്ചി: ഭക്ത കവിയായ പൂന്താനത്തിന്റെ ജന്മഗൃഹമായ ഇല്ലത്ത് ഗുരുവായൂര്‍ ദേവസ്വം ഒഴികെയുള്ള മറ്റ് സംഘടനകള്‍ ഉത്സവാഘോഷങ്ങള്‍ നടത്തുന്നത് തടയണമെന്ന ഹര്‍ജി പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗുരുവായൂര്‍ ദേവസ്വം നിയമം അനുസരിച്ച് പൂന്താനത്തിന്റെ ഇല്ലവുമായി ബന്ധപ്പെട്ട കേസുകള്‍ പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്നുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ വാദമാണ് നിരസിക്കപ്പെട്ടത്.
പെരിന്തല്‍മണ്ണക്കടുത്തുള്ള പൂന്താനം ഇല്ലം ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ്. ദേവസ്വം ഒഴികെയുള്ള മറ്റ് സംഘടനകള്‍ ഇല്ലത്ത് ഉത്സവങ്ങള്‍ നടത്തുന്നത് തടയുന്നതിനായി പൊതുതാത്‌പര്യം അനുസരിച്ചാണ് പി.ബി. ശശിധരന്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. കേസിന്റെ നടപടികള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം രംഗത്തെത്തി. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അതിന് പിന്തുണ നല്‍കിയത് സിപിഎം അനുഭാവമുള്ള പൂന്താനം സ്‌മാരക കമ്മിറ്റിയണ്.
ദേവസ്വം നേരത്തെ നല്‍കിയിരുന്ന ഹര്‍ജി മുന്‍സിഫ് തള്ളിയിരുന്നത് ന്യായീകരിക്കാമെന്ന് ജസ്റ്റിസ് എസ്.എസ്. സതീഷ് ചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി.
No comments:
Post a Comment