കീഴാറ്റൂര്‍ പൂന്താനം സ്മാരകസമിതി പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഹംസ ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നാരായണനുണ്ണി, സി.കെ. രമാദേവി, പ്രൊഫ. സുരേന്ദ്രനാഥ്, കെ.എം. വിജയകുമാര്‍, കുന്നനേഴി സേതുമാധവന്‍, ഡോക്ടര്‍മാരയ ശരവണന്‍, സെയ്ത് സലിം എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment