ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹം മലയാളഭാഷയ്ക്കും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വിധത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നതാണ് പൂന്താനം സ്മാരകസമിതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പൂന്താനം കേസ് മതനിരപേക്ഷതയേ്ക്കറ്റ പ്രഹരമാണ്. 400വര്‍ഷമായി വിസ്മൃതിയിലാണ്ടുകിടന്നിരുന്ന പൂന്താനത്തിന്റെ ജന്മഗൃഹം സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്മാരകസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
1994 മുതല്‍ 12വര്‍ഷം മതേതര രീതിയിലാണ് പൂന്താനം സാഹിത്യോത്സവം നടന്നുവന്നത്. ഗുരുവായൂര്‍ ദേവസ്വം നേരിട്ട് സാഹിത്യോത്സവം നടത്തണമെന്നും എന്നാല്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ മതനിരപേക്ഷമായ രീതിയില്‍ വേണം സംഘടിപ്പിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.
പൂന്താനം ഒരു @ഷികവിയാണ്. ആനിലയ്ക്ക് പൂന്താനം ഇല്ലം മലയാളിയുടെ പൊതുസ്വത്താണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വകാര്യസ്വത്തായി ഇല്ലം മാറുന്നത് ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും.
പൂന്താനം കേസില്‍ ഗുരുവായൂര്‍ ദേവസ്വം എടുത്ത നിലപാട് അപലപനീയമാണ്. സര്‍ക്കാരിന്റെ ദേവസ്വം നയങ്ങള്‍ക്കനുസരിച്ചുള്ളതാണോ അതെന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണം.
ഇല്ലത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും ദേവസ്വം നടത്തിയിട്ടില്ല. മൂന്നുവര്‍ഷം മുന്‍പ് ആന ചവുട്ടിമെതിച്ച ഇല്ലപ്പൂമുഖവും പത്തായപ്പുരയും പുതുക്കപ്പണിയാനുള്ള സന്മനസ്സുപോലും കാണിച്ചിട്ടില്ല. ഈ അനാസ്ഥക്കെതിരെ സ്മാരകസമിതി പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു. കേസ്സിന്റെ വിധിയെ നിയമപരമായി നേരിടും. അതോടൊപ്പം ഈ പ്രശ്‌നം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാനും സ്മാരക സമിതി തയ്യാറാവുമെന്നും ഭാരവാഹികളായ സി.വി. സദാശിവന്‍, പാലക്കീഴ് നാരായണന്‍, സി. വാസുദേവന്‍, കൃഷ്ണന്‍ നമ്പൂതിരി, കീഴാറ്റൂര്‍ അനിയന്‍, വിജയകുമാര്‍ പി.എസ്, മേലാറ്റൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
മാതൃഭൂമി വാർത്ത.
1 comment:
കൊള്ളാം മാഷേ..
www.tomskonumadam.blogspot.com
Post a Comment