Sunday, November 25, 2007
മേലാറ്റൂര്‍ ഉപജില്ലാ കലോത്സവ വിജയികള്‍.
വെള്ളിയഞ്ചേരി എ.എസ്.എം.ഹൈസ്കൂളില്‍ സമാപിച്ചമേലാറ്റൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യു.പി .വിഭാഗത്തില്‍ത്ച്ചിങ്ങ്നാടം കൃഷ്ണാ യുപി സ്കൂള്‍ ഒന്നും,കിഴാറ്റൂര്‍ പി.എസ്.എ.യുപി.സ്കൂള്‍ രണ്ടും,ഹൈസ്കൂള്‍ വിഭാഗത്തില്‍ ടി.എച്ച്.എസ്.തചിങ്ങനാടം ഒന്നും,ആര്‍.എം.എച്ച്.എസ്.മേലാറ്റൂര്‍.രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തഗം പ്രൊഫ.ഷെയ്ക്ക് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് എ.ഇ.ഒപാലനാട് ദിവാകരന്‍ നമ്പൂതിരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Friday, November 23, 2007
മണിയാണീരി കടവില്‍ പാലംപണി പുനരാരംഭിച്ചു.
മണിയാണീരി കടവില്‍ രണ്ട്മാസത്തോളമായി മുടങ്ങി കിടന്നിരുന്നപാലം പണി പുനരാരംഭിച്ചു. മേലാറ്റൂര്‍ കിഴാറ്റൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കത്തക്ക രീതിയില്‍ 2006 ഫെബ്രുവരി നാണ് വെള്ളിയാര്‍ പുഴയുടെ മണിയാണീരി കടവില്‍ 4.25 കോടി രൂപ ചിലവ്പ്രതീക്ഷിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്.22.32 മീറ്റര്‍ വീതം നീളമുള്ള നാല് സ്പാനുകളോട് കൂടിയപാലത്തിന്‍റെ രണ്ട് സ്പാനുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്.എന്നാല്‍ പദ്ധതി നബാഡില്‍ ഉള്‍പെടുത്താതിരുന്നതും,ഇതുവരെ ചെയ്തപണിയുടെ ബില്ല് പാസായി കിട്ടാത്തതുമൂലവും പാലത്തിന്‍റെ യും,അപ്രോച്ച് റോഡിന്‍റെ യും പണി കരാറുകാരന്‍ രണ്ട്മാസത്തോളമായിനിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
പാലം പണിയുമായി ബന്ധപെട്ട ഇതുവരെയുള്ള പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണുമെന്ന് വി.ശശികുമാര്‍ എം.എല്‍.എ യുമായിഉറപ്പ് നല്‍കിയിടുണ്ടെന്നും,2008 മാര്‍ച്ച് അവാസാനത്തോടെപാലത്തിന്‍റെയും,അപ്രോച്ച് റോഡിന്റേ യും പണി പൂര്‍ത്തിയാക്കിഏപ്രിലോടെ ഗതാഗത യോഗ്യമാക്കാനാണ്‍ ഉദ്ദേശിക്കുന്നതെന്ന്കാരാറുകാരന്‍ ഉമ്മര്‍ ബാവ അറീച്ചു.

Tuesday, November 13, 2007
ശിശുദിനാഘോഷം സംഘടിപ്പിച്ചു.
പൂന്താനസ്മാരക ഗ്രന്ഥാലയം കിഴാറ്റൂര്‍ ബാലവേദി സംഘടിപ്പിച്ച ശിശുദിനാഘോഷ മത്സരപരിപാടികള്‍ ജില്ലാപഞ്ചായത്തഗം ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രമാദേവി ടീച്ചര്‍ അധ്യക്ഷയായിരുന്നു.കെ.എം വിജയകുമാര്‍,പി.വേണുഗോപാല്‍,കുന്നനേഴി സേതുമാധവന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രരചന,ക്വിസ്,പ്രസംഗം .എന്നിവയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
Saturday, November 10, 2007
കിഴാറ്റൂര്‍ ഒന്നാമത്
മങ്കടയില്‍ നടന്ന മലപ്പുറംജില്ലാ കേരളോത്സവം കാലാമേളയില്‍ 48 പൊയിന്‍റുമായി കിഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്‍മായി . വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.കെ.കുഞ്ഞു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Thursday, November 1, 2007
താലപ്പൊലി സംഘാടകസമിതി ആയി.
മുതുകുര്‍ശ്ശിക്കാവ് അയ്യപ്പഷേത്രത്തിലെ മണ്ഡലതാലപ്പൊലി 2008 ജനുവരി എട്ടുമുതല്‍ പന്ത്രണ്ട്‌വരെ ആഘോഷിക്കും.ഇതുസംബന്ധിച്ചു ചേര്‍ന്നയോഗത്തില്‍ പി.ഐ.നായര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍:പി.ഐ നായര്‍(പ്രസി), കിഴാറ്റൂര്‍അനിയന്‍,എം.ശ്രീകുമാരനുണ്ണി,പി.വിശ്വനാഥന്‍,വി.എം.ദാമോദരന്‍ നമ്പൂതിരി(വൈപ്രസി)
കുന്നനേഴി സേതുമാധവന്‍(സെക്ര)പി.ശ്രീജിത്ത്,പി.വേണുഗോപാല്‍,കെ.രാജീവ്,പി ഉണ്ണികൃഷ്ണന്‍(ജോസെക്ര)
കെ.ബാലസുബ്രഹ്മണ്യന്‍(ട്രഷറര്‍).

Subscribe to:
Posts (Atom)