Monday, December 24, 2007
പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി.
കിഴാറ്റൂര്‍ പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഫുട്ബോള്‍ താരം ഷറഫലി നിര്‍വഹിച്ചു.എം.എല്‍.എ വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തിനു ശേഷംനാട്ടുകാരുടെ ഫുട്ബോള്‍ മത്സരം നടന്നു.
Wednesday, December 12, 2007
എക്സ് സര്‍വീസ് ലീഗ് കിഴാറ്റൂര്‍ പഞ്ചായത്ത് കുടുംബ സംഗമം
എക്സ് സര്‍വീസ് ലീഗ് കിഴാറ്റൂര്‍ പഞ്ചായത്ത് കുടുംബ സംഗമവും,ജനറല്‍ ബോഡിയോഗവുംഎക്സ് സര്‍വീസ് സെന്ററില്‍ പെരിന്തല്‍മണ്ണ ആര്.ഡി.ഒ.പി.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.കേണല്‍ പി.ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായിരുന്നു.എം ബാലകൃഷ്ണന് നായര്‍,എം.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
വനിതാ മെഡിക്കല്‍ ഓഫീസറായി പിരിഞ്ഞ ലഫ്.കേണല്‍ കെ.എം.ശൈലജക്ക്മെമ്പര്ഷിപ്പ് കാര്‍ഡ് നല്കി. പെരിന്തല്‍മണ്ണ പോളീക്ലീനിക്ക് ഓഫീസര്‍.പി. ബാലഗോപാലന് ചര്ച്ചാക്ലാസ്നടത്തി.സംഘടനാ ചര്‍ച്ചയില്‍ കെ.കെ മേനോന്,ഷാജി വര്‍ഗീസ്,കെ.വി.ഭാസ്കരന്,വി.വാസുദേവന്‍,എന്നിവര്‍ പങ്കെടുത്തു.പി.സുബ്രഹ്മണ്യന് സ്വാഗതവും,പി.പ്രഭാകരന്നന്ദിയും പറഞ്ഞു.

Saturday, December 8, 2007
ട്രാന്‍സ്ഫോര്‍മര്‍ സ്വിച്ചോണ്ചെയ്തു.
എ.പി.ഡി.ആര്.പി. പദ്ധതിയിലുള്‍പെടുത്തി വഴങ്ങോട് പ്രദേശത്ത് സ്ഥാപിച്ചട്രാന്സ്ഫോര്മറിന്റെ സ്വിച്ചോണ്‍ കര്‍മ്മം വി.ശശികുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.എക്സി:എന്‍ജിനിയര്‍ കെ.മുഹമ്മദാലി അധ്യക്ഷനായിരുന്നു.മേലാറ്റൂര്‍ അസി:എന്ജിനിയര്മുസ്തഫ,പറമ്പൂര് മുഹമ്മദ് റാഫി,വൈശ്യര്‍ അബ്ദുള്ള,കണ്ണന്‍കുട്ടി പണിക്കര്‍,പ്രസന്ന.എന്നിവര്‍ പ്രസംഗിച്ചു.
Wednesday, December 5, 2007
മണിയാണീരി കടവില്‍ പാലംപണി പുരോഗമിക്കുന്നു.
മൂന്നുമാസത്തെ ഇടവേളക്കു ശേഷം വെള്ളിയാര്‍ പുഴയുടെ മണിയാണീരി കടവില്പുനരാരംഭിച്ച പാലത്തിന്റെ പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൂര്ത്തിയാക്കാനുള്ള്രണ്ട് സ്പാനുകളില്‍ ഒന്നിന്റെ പണി ഇന്നു നടക്കും.ഡിസംബര്‍ 31നകം പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കരാരുകാരന്.ഇരു വശത്തുള്ളഅപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലോടെപാലം ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഈ പാലം യാഥാര്‍ത്യമാവുന്നതോടെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഓഫീസുകളുംസ്കൂളുകളും,ബാങ്കുകളും,ആസ്പ്ത്രികളും പ്രവര്‍ത്തിക്കുന്ന മേലാറ്റൂരിലെത്താന്‍ നാലുകിലോമീറ്റ്ര് മാത്രം യാത്ര ചെയ്താല്‍ മതിയാകും.ഇപ്പോള്‍ പട്ടിക്കാട് വഴി 17 കിലോമീറ്റര്‍ ചുറ്റി വളഞ്ഞാണ് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ മേലാറ്റൂരിലെത്തുന്നത്.

Saturday, December 1, 2007
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
കിഴാറ്റൂര്‍ പൂന്താനസ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ പി.എസ്.എ.യുപി.സ്കൂളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു.അഞ്ഞൂറോളം പേര് ക്യമ്പില്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)