Wednesday, December 5, 2007

മണിയാണീരി കടവില്‍ പാലംപണി പുരോഗമിക്കുന്നു.

മൂന്നുമാസത്തെ ഇടവേളക്കു ശേഷം വെള്ളിയാര്‍ പുഴയുടെ മണിയാണീരി കടവില്‍പുനരാരംഭിച്ച പാലത്തിന്‍റെ പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൂര്‍ത്തിയാക്കാനുള്ള്രണ്ട് സ്പാനുകളില്‍ ഒന്നിന്‍റെ പണി ഇന്നു നടക്കും.ഡിസംബര്‍ 31നകം പാലത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കരാരുകാരന്‍.ഇരു വശത്തുള്ളഅപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലോടെപാലം ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഈ പാലം യാഥാര്‍ത്യമാവുന്നതോടെ സര്‍ക്കാര്‍‌-അര്‍ധസര്‍ക്കാര്‍ ഓഫീസുകളുംസ്കൂളുകളും,ബാങ്കുകളും,ആസ്പ്ത്രികളും പ്രവര്‍ത്തിക്കുന്ന മേലാറ്റൂരിലെത്താന്‍ നാലുകിലോമീറ്റ്ര് മാത്രം യാത്ര ചെയ്താല്‍ മതിയാകും.ഇപ്പോള്‍ പട്ടിക്കാട് വഴി 17 കിലോമീറ്റര്‍ ചുറ്റി വളഞ്ഞാണ് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ മേലാറ്റൂരിലെത്തുന്നത്.

No comments: