ഗുരുവായൂര്‍ ദേവസ്വത്തെ സ്വാധീനിച്ച് ഒരുകാര്യവും പൂന്താനസ്മാരക കമ്മറ്റിക്ക് ഇല്ലെന്നും ഗുരുവായൂര്‍ ദേവസ്വത്തിന് അവരുടെ വഴിയാണെന്നും
പൂന്താനസ്മാരക കമ്മറ്റി അറീച്ചു.
ഗുരുവായൂര്‍ ദേവസ്വത്തെ രാഷ്ട്രീയ സ്വാധീനം കൊണ്ട് വഴിതെറ്റിക്കുന്നതായുള്ള പൂന്താനം ഇല്ലം ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണതിനെതിരെ പ്രതികരിച്ചുകൊണ്ട് പൂന്താനസ്മാരക കമ്മറ്റി പുറപ്പെടുവിച്ച പത്രകുറിപ്പിലാണ് ഇങ്ങനെ അഭിപ്രായപെട്ടത്.
പൂന്താനം ഇല്ലത്തെ സംബന്ധിച്ച് ഞാഞ്ഞൂലുകള്‍ തലയെടുത്തു പിടിക്കുന്ന ഗ്രഹണകാലമാണെന്നും അവര്‍ പറഞ്ഞു.പൂന്താനസ്മാരക കമ്മറ്റി വ്യക്തമായ
ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് തികഞ്ഞ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന
സാംസ്കാരിക സംഘടനയാണെന്നും അവര്‍ പറഞ്ഞു.
ഭക്തകവി പൂന്താനത്തിന്‍റെ ജന്മഗൃഹം ഏതെങ്കിലും ഒരു പ്രത്യേക സമുതായത്തിന്‍റെയോ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ യോ സ്വകാര്യ് സ്വത്താവേണ്ടതല്ലെന്നും ജാതി-മത,വര്‍ഗ-വര്‍ണ വ്യത്യസമില്ലാതെ എല്ലാ ഭാഷാ
സ്നേഹികളുടെയും തീര്‍ഥാടന കേന്ദ്രമാക്കേണ്ട സ്ഥലമാണേന്നും സ്മാരക കമ്മിറ്റി പറഞ്ഞു.
No comments:
Post a Comment