പൂന്താനസ്മാരക ഗ്രന്ഥാലയം സുവര്‍ണജൂബിലിയുടെ നിറവില്‍.പ്രവര്‍ത്തന പാതയില്‍ അഞ്ച് പതിറ്റാണ്ടു പിന്നിട്ട ഗ്രന്ഥശാലയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷപരിപാടികള്‍ 30ന് രാവിലെ 10മണിക്ക് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായിരിക്കും. പ്രൊഫ.എം.പി.അബ്ദുസമദ്സമദാനി പൂന്താനസ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കവിസമ്മേളനം കെ.വി.രാമകൃഷ്ണന്‍ഉദ്ഘാടനം ചെയ്യും.
1958 ഏപ്രില്‍19നാണ് യുവജന വായനശാല രൂപവത്കരിച്ചത്.ഒരു പീഞ്ഞപെട്ടിയില്‍ 70പുസ്തകങ്ങളുംവെച്ച് പോസ്റ്റോഫീസ് കെട്ടിടത്തില്‍ ജന്മ്മംകൊണ്ട വായനശാലക്ക് പിന്നീട് പൂന്താനസ്മാരക ഗ്രന്ഥാലയം എന്ന് പേരിട്ടു. പള്ളിപുറത്ത് ഗോപാലന്‍ നായര്‍ കിഴാറ്റൂരിന്‍റെ ഹൃദയഭാഗത്ത് സൌജന്യമായി നല്‍കിയ ഒന്നര സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടം1976മെയ്28ന് പ്രൊഫ്.ചെറുകാടിന്‍റെ അധ്യക്ഷതയില്‍ വി.റ്റി.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.1984ല്‍ മെയ് മാസത്തില്‍ രജത ജൂബിലി ആഘോഷിച്ചു.മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ അടക്കമുള്ള സാഹിത്യ-സംസകാരിക രാഷ്ട്രീയ നായകര്‍ ആഘോഷത്തില്‍ സംബന്ധിച്ചു. ബി.ഗ്രേഡിലുള്ള ഈഗ്രന്ഥാലയത്തിലിന്ന് എണ്ണായിരത്തോളം പുസ്തകങ്ങളുണ്ട്.120 മെമ്പര്‍മാരും.ഗ്രന്ഥാലയത്തിനു കീഴില്‍ വനിതാവേദി,ബാലവേദി എന്നീ ഘടകങ്ങളും പ്രവര്‍ത്തിക്കുന്നു.
കെ.എം.വിജയകുമാര്‍ (പ്രസി),എം.ശ്രീകുമാരനുണ്ണി(വൈസ്പ്രസി),പി.വേണുഗോപാല്‍(സെക്ര),പാറമ്മല്‍ കുഞ്ഞിപ്പ(ജോ.സെക്ര),കെ.സേതുമാധവന്‍,എന്‍.നിധീഷ്,കെ.വികാസ്,വി.പി.അനീഷ്കുമാര്‍,പി.എസ്.പ്രീതി എന്നിവരാണ് ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍.എം.ശ്രീകുമാരനുണ്ണി,പി.വേണുഗോപാല്‍,എന്നിവര്‍ താലൂക്ക് കൌണ്‍സിലര്‍മാരും എം.വിജയലക്ഷ്മി ലൈബ്രേറിയനുമാണ്.