Thursday, May 1, 2008
കന്നുകാലി വികസന ഉപകേന്ദ്രം അകലെ: ആവശ്യക്കാര്‍ വലയുന്നു
കീഴാറ്റൂര്‍ പഞ്ചായത്തിലെ ഉള്‍പ്രദേശമായ വടക്കുംഭാഗത്ത് നിര്‍മിച്ച ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ ആവശ്യക്കാര്‍ വലയുന്നു. 2003-04 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്താണ്‌വടക്കുംഭാഗത്ത് ഉപകേന്ദ്രം സ്ഥാപിച്ചത്. ഈ ഭാഗത്തേക്ക് ബസ് സൗകര്യമില്ലാത്തതിനാല്‍ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഉപകേന്ദ്രത്തിലെത്താന്‍ നന്നേ പാടുപെടേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. അതുകൊണ്ടുതന്നെ ഈ ഉപകേന്ദ്രം വേണ്ടവിധം പ്രയോജനപ്പെടാതെ കിടക്കുകയാണ്. ഉപകേന്ദ്രത്തിന്റെ ചുമതലയുള്ളവര്‍ അധികസമയത്തും ഫീല്‍ഡ് വര്‍ക്കിലാണെന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഉപകേന്ദ്രത്തില്‍ കന്നുകാലികളെ കെട്ടിയിട്ട് കുത്തിവെപ്പു നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ ഈ ആവശ്യങ്ങള്‍ക്കെല്ലാം പ്രദേശവാസികള്‍ ഇപ്പോഴും ആക്കപ്പറമ്പിലുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയെയാണ് ആശ്രയിക്കുന്നത്. മണിയാണീരിക്കടവിലെ പാലം ഗാതഗതയോഗ്യമാവുകയും ഉപകേന്ദ്രത്തില്‍ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഈ ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രത്തെ ആവശ്യക്കാര്‍ക്ക് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ..
Subscribe to:
Post Comments (Atom)
3 comments:
റഫീക്ക്, സിറ്റിസണ്‍ ജേണലിസത്തിന്റെ നല്ലൊരു ഉദാഹരണം ആണ് റ്ഫീക്കിന്റെ ഈ ബ്ലോഗ്ഗ്. നല്ല ഉദ്യമം ...ആശംസകള്‍,
കീഴാറ്റൂര്‍ കാരുടെ കൂട്ടായ്മ (സംഘം വഴിയോ അല്ലാതെയോ) ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നില്ലായിരുന്നൊ?.
പല സ്ഥാപനങ്ങളും പോലെ കാലക്രമേണ ഇവിടെയും തുരുമ്പു കയറൂം , പരിസരങ്ങളില്‍ കാടും പടര്‍പ്പും ഉണ്ടാകും ...പിന്നെ പതിയെപ്പതിയെ ഇതും വിസ്മൃതിയിലാവും..ഒടുവില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറൂം.. റഫീക്ക് തന്നെ അതും ഇവിടെ കുറിക്കേണ്ടി വരും..ജനായത്ത ഭരണത്തിന്റെ മറ്റൊരു ദുര്‍മ്മുഖം!!....
നന്ദുജി,
പ്രതികരിച്ചതില്‍ സന്തോഷം.
അങ്ങിനെയാവാതിരിക്കട്ടെ.
കീഴാറ്റൂരിന്റെ മഹിമ ലോകം അറിയട്ടേ
Post a Comment