Sunday, October 26, 2008
രോഗപ്രതിരോധ കുത്തിവെപ്പ് മാസാചരണം
രോഗപ്രതിരോധ കുത്തിവെപ്പ് മാസാചരണത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ആരോഗ്യസെമിനാര്‍ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്‌ഘാടനം ചെയ്‌തു. ഡോ. മുരളീധരന്‍, ജഗന്നിവാസന്‍, ശ്രീമതി ഇന്ദിര എന്നിവര്‍ ക്ലാസെടുത്തു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
പട്ടിക്കാട്: കീഴാറ്റൂര്‍, നെന്മിനി വില്ലേജുകളിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അതത് വില്ലേജ് ഓഫീസുകളില്‍ ഒക്ടോബര്‍ 30 വരെ വിതരണം ചെയ്യുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.
'മുത്തശ്ശി' പുനര്‍ വായന
വള്ളുവനാടിന്റെ ചരിത്രരേഖയായ ചെറുകാടിന്റെ 'മുത്തശ്ശി' എന്ന നോവലിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പൂന്താനം സ്‌മാരകഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'മുത്തശ്ശി'യുടെ പുനര്‍വായന ഒക്ടോബര്‍ 26ന് വൈകീട്ട് മൂന്നിന് പൂന്താനം സ്‌മാരക എ.യു.പി സ്‌കൂളില്‍ നടക്കും. സി. വാസുദേവന്‍ ഉദ്‌ഘാടനം ചെയ്യും. പ്രൊ. സി.പി. ചിത്രഭാനു ചര്‍ച്ചയില്‍ മുഖ്യാതിഥിയായിരിക്കും.
Sunday, October 12, 2008
വായനമത്സരം
കീഴാറ്റൂര്‍ പൂന്താനം സ്‌മാരക ഗ്രന്ഥാലയത്തില്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ യു.പി തലം വായനമത്സരത്തിന്റെ ഉദ്‌ഘാടനം കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് വി.ഇ.സി കണ്‍വീനര്‍ പി. നീലകണുന്‍നമ്പൂതിരി നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ശ്രീകുമാരനുണ്ണി, പി. വേണുഗോപാല്‍, പി.എസ്. പ്രീതി, എം. വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് വാര്‍ഡ്‌മെമ്പര്‍ സി.കെ. രമാദേവി സമ്മാനദാനം നിര്‍വഹിച്ചു. മിഥുന്‍പ്രേം, ദീപിക. വി, നിജിത. പി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്. മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
തച്ചിങ്ങനാടം ചന്ദ്രന്‍ സ്‌മാരക ഗ്രന്ഥാലയത്തില്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ വായനമത്സരത്തില്‍ ഒറവംപുറം ജി.എം.യു.പി.എസ്സിലെ ജെ. ജോബിന്‍, തച്ചിങ്ങനാടം കൃഷ്‌ണ യു.പി.എസ്സിലെ എം. അര്‍ജുന്‍, കെ. ഷമില്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എസ്.വി. മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി. രാമചന്ദ്രന്‍, സി.പി. രാംമോഹനന്‍, പി.എസ്. വിജയകുമാര്‍, കെ. റുഖിയ എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ സെമിനാര്‍
കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്തും കീഴാറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രവും ചേര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും ബോധവത്‌കരണ സെമിനാറും നടത്തി. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. ഫിറോസ്‌ഖാന്‍ യോഗം ഉദ്‌ഘാടനംചെയ്‌തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പറമ്പൂര്‍ മുഹമ്മദ്‌റാഫി, എ.എച്ച്.ഐ ജഗന്നിവാസന്‍, സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.
റാങ്ക് ലിസ്റ്റ് വൈകുന്നു; ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍
2007ല്‍ നടന്ന പി.എസ്.സി പരീക്ഷകളുടെ ലിസ്റ്റുകള്‍ അകാരണമായി വൈകുന്നത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. 2007 മാര്‍ച്ചില്‍ നടന്ന വില്ലേജ്‌മാന്‍ എഴുത്തുപരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്താന്‍ ഒന്നരവര്‍ഷമാണ് പി.എസ്.സി എടുത്തത്. 2007 ജൂലായ് 14ന് നടന്ന ലാസ്റ്റ്‌ഗ്രേഡ് തസ്‌തികയിലേക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ ഒരുവര്‍ഷത്തോളം കഴിഞ്ഞ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. 2008 സപ്‌തംബറില്‍ 10 ജില്ലകളിലെ റാങ്ക് പട്ടികകള്‍ പി.എസ്.സി അംഗീകരിച്ചു. എങ്കിലും പാലക്കാട് ജില്ലയിലെ റാങ്ക് പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് പട്ടിക അംഗീകരിച്ച ദിവസം മുതല്‍ ചുരുങ്ങിയത് ഒരുവര്‍ഷവും പരമാവധി മൂന്നുവര്‍ഷവുമാണ് റാങ്ക് പട്ടികയ്‌ക്ക് കാലാവധി ലഭിക്കുക. അതുകൊണ്ടുതന്നെ മലപ്പുറം ഉള്‍പ്പെടെയുള്ള മറ്റുജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. 2007 ഏപ്രിലില്‍ വി.ഇ.ഒ തസ്‌തികയിലേക്കും അതിനുശേഷം എല്‍.ഡി. ക്ലാര്‍ക്ക് തസ്‌തികയിലേക്കും നടന്ന എഴുത്തുപരീക്ഷകളുടെ ചുരുക്കപ്പട്ടികപോലും ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പി.എസ്.സിയുടെ ഈ മെല്ലെപ്പോക്ക് നയം 2007ലും 2008ലും നടന്ന മറ്റു പരീക്ഷകളെയും ബാധിക്കുമോ എന്ന ഭീതിയിലാണ് ഉദ്യോഗാര്‍ഥികള്‍.
ഒ.എം.ആര്‍ പരീക്ഷപേപ്പര്‍ ഉപയോഗിച്ച് പി.എസ്.സി പരീക്ഷ നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ മൂല്യനിര്‍ണയമാണ് ഈ പരീക്ഷകള്‍ക്ക് നടക്കുന്നതെങ്കില്‍പ്പോലും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമനം നടത്തുന്നതിനും ഇത്രയും കാലവിളംബം ഉണ്ടാകുന്നത് ഉദ്യോഗാര്‍ത്ഥികളെ വിഷമത്തിലാക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊതുജനം ബുദ്ധിമുട്ടുന്ന ഈ സമയത്തെങ്കിലും പി.എസ്.സി യുടെ പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
ഇനിയും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും ഒഴിവുള്ള തസ്‌തികകളില്‍ നിയമനം നടത്തുന്നതിനും കാലതാമസം നേരിടുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് മലപ്പുറം ലാസ്റ്റ് ഗ്രേഡ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സുനില്‍കുമാര്‍ ടി, സുജേഷ് വി, ജ്യോതിഷ് കെ. എന്നിവര്‍ അറിയിച്ചു.
ഒ.എം.ആര്‍ പരീക്ഷപേപ്പര്‍ ഉപയോഗിച്ച് പി.എസ്.സി പരീക്ഷ നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ മൂല്യനിര്‍ണയമാണ് ഈ പരീക്ഷകള്‍ക്ക് നടക്കുന്നതെങ്കില്‍പ്പോലും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമനം നടത്തുന്നതിനും ഇത്രയും കാലവിളംബം ഉണ്ടാകുന്നത് ഉദ്യോഗാര്‍ത്ഥികളെ വിഷമത്തിലാക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പൊതുജനം ബുദ്ധിമുട്ടുന്ന ഈ സമയത്തെങ്കിലും പി.എസ്.സി യുടെ പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
ഇനിയും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും ഒഴിവുള്ള തസ്‌തികകളില്‍ നിയമനം നടത്തുന്നതിനും കാലതാമസം നേരിടുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് മലപ്പുറം ലാസ്റ്റ് ഗ്രേഡ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സുനില്‍കുമാര്‍ ടി, സുജേഷ് വി, ജ്യോതിഷ് കെ. എന്നിവര്‍ അറിയിച്ചു.
Saturday, October 11, 2008
പൂന്താനം ഇല്ലത്ത് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
വിജയദശമി നാളില്‍ പൂന്താനം ഇല്ലത്ത് ആദ്യാക്ഷരം കുറിക്കാന്‍ ധാരാളം പേരെത്തി. പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ വ്യാഴാഴ്ച നടന്ന എഴുത്തിനിരുത്തിന് മുണ്ടൂര്‍ സേതുമാധവന്‍, സി വാസുദേവന്‍, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണുനമ്പൂതിരി, കെ നാരായണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, വി എം കൃഷ്ണന്‍ നമ്പൂതിരി, എസ് വി മോഹനന്‍ എന്നിവര്‍ ഗുരുനാഥന്മാരായി. കവിയരങ്ങ് മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനംചെയ്തു. ആലിക്കല്‍ മൂസഹാജി അധ്യക്ഷനായി. സി വി സദാശിവന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അശോക്കുമാര്‍ പെരുവ, എസ് സഞ്ജയ്, സത്യന്‍ എരവിമംഗലം, പി എസ് വിജയകുമാര്‍, ബാലകൃഷ്ണന്‍ പാണ്ടിക്കാട്, ശോഭ പൂന്താനം, കൃഷ്ണന്‍ മങ്കട, ശിവന്‍ പൂന്താനം, പി ജി നാഥ്, മണിലാല്‍, നീരജ മണിലാല്‍, സി പി ബൈജു, അച്ചുതന്‍കുട്ടി, എം വിജയലക്ഷ്മി, സുരേഷ് ചെമ്പത്ത്, കെ കെ മുഹമ്മദലി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
Subscribe to:
Posts (Atom)