Saturday, October 11, 2008
പൂന്താനം ഇല്ലത്ത് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
വിജയദശമി നാളില്‍ പൂന്താനം ഇല്ലത്ത് ആദ്യാക്ഷരം കുറിക്കാന്‍ ധാരാളം പേരെത്തി. പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ വ്യാഴാഴ്ച നടന്ന എഴുത്തിനിരുത്തിന് മുണ്ടൂര്‍ സേതുമാധവന്‍, സി വാസുദേവന്‍, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണുനമ്പൂതിരി, കെ നാരായണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, വി എം കൃഷ്ണന്‍ നമ്പൂതിരി, എസ് വി മോഹനന്‍ എന്നിവര്‍ ഗുരുനാഥന്മാരായി. കവിയരങ്ങ് മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനംചെയ്തു. ആലിക്കല്‍ മൂസഹാജി അധ്യക്ഷനായി. സി വി സദാശിവന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അശോക്കുമാര്‍ പെരുവ, എസ് സഞ്ജയ്, സത്യന്‍ എരവിമംഗലം, പി എസ് വിജയകുമാര്‍, ബാലകൃഷ്ണന്‍ പാണ്ടിക്കാട്, ശോഭ പൂന്താനം, കൃഷ്ണന്‍ മങ്കട, ശിവന്‍ പൂന്താനം, പി ജി നാഥ്, മണിലാല്‍, നീരജ മണിലാല്‍, സി പി ബൈജു, അച്ചുതന്‍കുട്ടി, എം വിജയലക്ഷ്മി, സുരേഷ് ചെമ്പത്ത്, കെ കെ മുഹമ്മദലി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment