Monday, September 29, 2008
മേല്‍പ്പാലമില്ല; കിഴാറ്റൂര്‍ നിവാസികള്‍ ദുരിതത്തില്‍
ചെമ്മാണിയോട് റെയില്‍പ്പാതയില്‍ മേല്‍പ്പാലത്തിന്റെ അഭാവംമൂലം കിഴാറ്റൂര്‍, ചെമ്മാണിയോട് നിവാസികള്‍ ദുരിതത്തില്‍. കിഴാറ്റൂര്‍-ചെമ്മാണിയോട് റോഡില്‍ റെയില്‍പ്പാതയില്‍ മേല്‍പ്പാലം പണിയാന്‍ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം തുടങ്ങിയതാണ്. അന്തരിച്ച ജി.എം. ബനാത്ത്‌വാല എം.പി. സ്ഥലം സന്ദര്‍ശിച്ച് മേല്‍പ്പാലം പണിയാനുള്ള എല്ലാ ശ്രമവും തുടങ്ങുകയും ചെയ്‌തിരുന്നു. ആക്കപ്പറമ്പില്‍ നിന്ന് താഴെ ചെമ്മാണിയോട് വരെ ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരം റോഡ് 60 ലക്ഷം രൂപ ചെലവില്‍ ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ ഈ റോഡ് ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.
നിലമ്പൂര്‍-ഷൊറണൂര്‍ റെയില്‍പ്പാതയിലെ ചെമ്മാണിയോട് മേല്‍പ്പാലത്തിനുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അന്ന് 40 ലക്ഷം രൂപയാണ് മേല്‍പ്പാലത്തിന് ചെലവ് കണക്കാക്കിയിരുന്നത്. ഈ തുകയില്‍ 20 ലക്ഷത്തോളം രൂപ പിന്നീട് സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഇ.അഹമ്മദ് നല്‌കാമെന്നും ബാക്കി തുക കണ്ടെത്താന്‍ മന്ത്രി ജനപ്രതിനിധികളോട് പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന് യാതൊരു നീക്കങ്ങളും ഉണ്ടായില്ല. അതിനാല്‍ ലക്ഷങ്ങള്‍ മുടക്കിയ റോഡ് ലക്ഷ്യം കാണാതെ നശിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment