Sunday, September 21, 2008
പൂന്താനം ഇല്ലം വിദ്യാരംഭത്തിന് ഒരുങ്ങി
ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തിലാണ് ഇല്ലത്ത് വിദ്യാരംഭപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഒമ്പതിന് എട്ടുമണി മുതല്‍ ഇല്ലത്ത് നാലുകെട്ടിനകത്ത് പ്രത്യേകം സജ്ജമാക്കിയ സരസ്വതീമണ്ഡപത്തില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിക്കും. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യ ഗുരുനാഥനായിരിക്കും. നാലുകെട്ടിനകത്ത് ഗുരുനാഥന്മാര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ പുറത്ത് പന്തലില്‍ കവികളുടെ വിദ്യാരംഭം നടക്കും.
വിദ്യാരംഭത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദേവസ്വം ഭക്ഷണം തയ്യാറാക്കും. വിദ്യാരംഭത്തിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ചെയ്യാം. അഞ്ചുരൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പൂന്താനം മഹാവിഷ്‌ണുക്ഷേത്രത്തില്‍ രാവിലെ 10 മണിവരെയും വൈകീട്ട് നാലരമുതല്‍ ആറുമണിവരെയും പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഫോണ്‍: 04933-270169.
Subscribe to:
Post Comments (Atom)
No comments:
Post a Comment