എന്തിനുവേണ്ടി.
കിഴാറ്റൂരുമായി ബന്ധപെട്ട വാര്‍ത്തകള്‍,സംഭവങ്ങള്‍,വിശേഷങ്ങള്‍ എന്നിവ പങ്കുവെക്കുവാന്‍ സൈബര്‍ ലോകത്ത് ഒരു വേദി ഒരുക്കുകയാണിവിടെ. നാട്ടില്‍ ഉള്ളവരേക്കാള്‍ പുറം നാട്ടില്‍ ഉള്ളവര്‍ക്കു ഇതു ഉപകാരമാവുമെന്ന പ്രതീക്ഷയുണ്ട്. ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന കിഴാറ്റൂരുമായി ബ്നധപ്പെട്ട സുഹൃത്തുക്കള്‍ തങ്ങളുടെ ഈ-മെയില്‍ വിലാസം കമണ്ട് ബോക്സില്‍ നല്‍കുവാന്‍ അപേക്ഷയുണ്ട്.നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തകള്‍ കമണ്ട് ബോക്സില്‍ നല്‍കുക. പ്രാധാനപെട്ടതു പോസ്റ്റായിടാന്‍ ശ്രമിക്കാം.
നിങ്ങളുടെ സഹകരണം തീര്‍ച്ചയായും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗ് എല്ലാ കിഴാറ്റുര്‍ നിവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നു
5 comments:
കിഴാറ്റൂര്‍ വിശേഷങ്ങള്‍

റഫീക്ക്...
കിഴാറ്റൂരിലൊക്കെ കംപ്യുട്ടര്‍ എത്തിതുടങ്ങി അല്ലേ..
എന്തായലും...ഇനി കിഴാറ്റൂര്‍ക്കരെ കണ്ടുപിടിക്കാന്‍ ഒരു ബ്ലോഗ്ഗ് കൂടെ തുടങ്ങേണ്ടി വരുമോ എന്ന എന്റെ ഭയം...
ഒരുപ്പാട് കിഴാറ്റൂര്‍ക്കാര്‍ ഈ ബ്ലോഗ്ഗിലേക്ക് വരട്ടെ എന്ന് ആഗ്രഹിക്കുന്നു
നന്‍മകള്‍ നേരുന്നു
റഫീക്ക്,
ഞാനും കീഴാറ്റൂരുമായി ബന്ധമുള്ളയാളാണ്. അച്ഛന്റെ നാടാണത്. വീട്ടുപേര്‍ മുണ്ടക്കാപറ്റ.മുതുകുറുശ്ശിക്കാവിനടുത്ത്. കുടുംബക്ഷേത്രമായിരുന്നു മുതുകുറുശ്ശിക്കാവ് (ഞാന്‍ ദൈവങ്ങളുമായി തീരെ രസത്തിലല്ല. അമ്പലങ്ങളുമായും).
ഫോട്ടോയില്‍ കാണിച്ച ആ പാടം കീഴാറ്റൂരിലെയാണോ? എന്റെ ഒരു വിധം ഓര്‍മ്മകളൊക്കെ കീഴാറ്റൂരുമായി വേറിടാനാവാത്ത വിധം ഇഴചേര്‍ന്നു കിടക്കുന്നു.ഷാര്‍ജയില്‍ ഒരു മഴ പെയ്താലോ, ഉച്ചവെയിലിനെ എങ്ങുനിന്നെന്നില്ലാത്ത ഒരു മേഘം വന്ന് മറച്ചാലോ,പോക്കുവെയിലിന്റെ ഒരു പ്രത്യേക ഭാവം കണ്ടാലോ ഒക്കെ, എന്റെ കിഴാറ്റൂരാണ് എന്നില്‍ വന്നു നിറയുക പതിവ്. പരിചയപ്പെട്ടതില്‍ സന്തോഷം. എന്റെ ഇ.മെയില്‍ വിലാസം. rajeeveche@yahoo.com
അല്ലെങ്കില്‍
rajeeve.chelanat@gmail.com
ബന്ധപ്പെടുക.
മന്‍സൂറിനുംകൂടിയുള്ളതാണ് ഈ കുറിപ്പ്. അല്ല. എല്ലാ കീഴാറ്റൂരുകാര്‍ക്കും
പ്രിയ രാജീവ്
ചിത്രം കിഴാറ്റൂരിന്‍റെതല്ല.
ഒരു ഗ്രാമ ഭംഗി പകര്‍ത്തിയെന്നു മാത്രം.
പാടങ്ങള്‍ കിഴാറ്റൂരില്‍ ഇല്ലാഞ്ഞിട്ടല്ല.
ഞാന്‍ ഇങ്ങു ജിദ്ദയിലാണു.
കിഴാറ്റൂര്‍ക്കാര്‍ ആരെങ്കിലും നല്ല ഫോട്ടോ അയച്ചുതന്നാല്‍ കൊടുക്കാമായിരുന്നു.
പരിചയപെട്ടതിലും,കമന്‍റിയതിലും സന്തോഷം....
മുതുകുറുശ്ശിക്കാവിൽ ശുഹദാക്കളുടെ മഖാം ഉണ്ടോ. അവിടെ ആചാരമോ നേർച്ചയോ നടക്കാറുണ്ടോ
Post a Comment