വിദ്യാരംഭത്തോടനുബന്ധിച്ച് പൂന്താനത്തിന്‍റെ ഇല്ലത്ത് നടന്ന ചടങ്ങില്‍ നൂറുകണക്കിനു കുരുന്നുകള്‍ ആദ്യാഷരം കുറിച്ചു. ചടങ്ങ് ദേവസം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ സാമൂഹിക ബോധ്ത്തിനും മതനിരപേക്ഷമായ ഭക്തിയുടെ വളര്‍ചക്കും പൂന്താനം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മന്ത്രി അഭിപ്രായപെട്ടു. സവര്‍ണ വര്‍ഗത്തിന്‍റെ കൊട്ടാരകെട്ടില്‍ നിന്നും ഭ്ക്തിയെ സാധാരണകാര്‍ന്‍റെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറക്കികൊണ്ടുവന്ന കവിയാണ് പൂന്താനം അതിനാല്‍ അതൊരു സാംസ്കാരിക വിപ്ലവമാണ് എന്നും മന്ത്രി അഭിപ്രായ പെട്ടു. പൂന്താനം ഇല്ലതിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത സാഹിത്യോത്സവതിനു മുന്‍ബ് പൂര്‍ത്തിയാക്കുമെന്ന് ചട്ങ്ങില്‍ സംസാരിച്ച ദേവസം സെക്രട്ടറി തോട്ട്ത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
ചടങ്ങിന് വി. എം. നാരായണന്‍,മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍,സി. വാസുദേവന്‍,എസ്.വി.മോഹനന്‍,വി. കൃഷ്ണന്‍ നബൂതിരി.മേലാറ്റൂര്‍ നാരായണന്‍,നാണു എന്നിവര്‍ നേതൃത്വം നല്‍കി.മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.
No comments:
Post a Comment