കിഴാറ്റൂര്‍ പൂന്താനസ്മാരക ഗ്രന്ഥാലയത്തിന്‍റെ സുവര്‍ണജൂബിലി ഒരു വര്‍ഷംനീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ നാട്ടുകാരുടെ യോഗംതീരുമാനിച്ചു.
മന്ത്രമാര്‍,സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മ്മാര്‍ തുടങ്ങിയവരെപങ്കെടുപ്പിച്ച് വിവിധ സമ്മേളനങ്ങള്‍,കലാസാഹിത്യ മത്സരങ്ങള്‍,പരിശീലന കളരികള്‍ എന്നിവ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കും.ഗ്രന്ഥശാല പ്രസിഡന്‍റ് കെ.എം.വിജയകുമാര്‍ അധ്യക്ഷനായിരുന്നു.പി.വേണുഗോപാല്‍,കീഴാറ്റൂര്‍ അനിയന്‍,മാങ്ങോട്ടില്‍ബാലകൃഷ്ണന്‍,പി.നാരായണനുണ്ണി,കെ.സേതുമാധവന്‍,സി.കെ.രമാദേവി,പി.വിശ്വനാഥന്‍,എം.രാമദാസ്,എന്‍.നിധീഷ്,എം.ശ്രീകുമാരനുണ്ണി,പി.അപ്പു,പി.സുബ്രമഹ്ണ്യന്‍,മേലാറ്റൂര്‍ പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കീഴാറ്റൂര്‍ അനിയന്‍(ചെയ), മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍(കണ്‍),പി.അപ്പു,പി.വിശ്വനാഥനന്‍,വി.എം.ദാമോദരന്‍ നമ്പൂതിരി,എം.ടി.ഹസന്‍(വൈസ് ചെയ)പി.വേണുഗോപാല്‍,കെ.സേതുമാധവന്‍,എം.രാമദാസ്,എന്‍.നിധീഷ്,പി.ടി.സുരേഷ്,എ.അനില്‍കുമാര്‍(ജോ.സെക്ര)
No comments:
Post a Comment