Monday, December 24, 2007

പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി.

കിഴാറ്റൂര്‍ പൂന്താനസ്മാരക യു.പി സ്കൂളിനു പുതിയ മൈതാനമായി. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം ഫുട്ബോള്‍ താരം ഷറഫലി നിര്‍വഹിച്ചു.എം.എല്‍.എ വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തിനു ശേഷംനാട്ടുകാരുടെ ഫുട്ബോള്‍ മത്സരം നടന്നു.

Wednesday, December 12, 2007

എക്സ് സര്‍വീസ് ലീഗ് കിഴാറ്റൂര്‍ പഞ്ചായത്ത് കുടുംബ സംഗമം

എക്സ് സര്‍വീസ് ലീഗ് കിഴാറ്റൂര്‍ പഞ്ചായത്ത് കുടുംബ സംഗമവും,ജനറല്‍ ബോഡിയോഗവുംഎക്സ് സര്‍വീസ് സെന്‍ററില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ.പി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കേണല്‍ പി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു.എം ബാ‍ലകൃഷ്ണന്‍ നായര്‍,എം.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

വനിതാ മെഡിക്കല്‍ ഓഫീസറായി പിരിഞ്ഞ ലഫ്.കേണല്‍ കെ.എം.ശൈലജക്ക്മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കി. പെരിന്തല്‍മണ്ണ പോളീക്ലീനിക്ക് ഓഫീസര്‍.പി. ബാലഗോപാലന്‍ ചര്‍ച്ചാക്ലാസ്നടത്തി.സംഘടനാ ചര്‍ച്ചയില്‍ കെ.കെ മേനോന്‍,ഷാജി വര്‍ഗീസ്,കെ.വി.ഭാസ്കരന്‍,വി.വാസുദേവന്‍,എന്നിവര്‍ പങ്കെടുത്തു.പി.സുബ്രഹ്മണ്യന്‍ സ്വാഗതവും,പി.പ്രഭാകരന്‍നന്ദിയും പറഞ്ഞു.

Saturday, December 8, 2007

ട്രാന്‍സ്ഫോര്‍മര്‍ സ്വിച്ചോണ്‍ചെയ്തു.

എ.പി.ഡി.ആര്‍.പി. പദ്ധതിയിലുള്‍പെടുത്തി വഴങ്ങോട് പ്രദേശത്ത് സ്ഥാപിച്ചട്രാന്‍സ്ഫോര്‍മറിന്‍റെ സ്വിച്ചോണ്‍ കര്‍മ്മം വി.ശശികുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.എക്സി:എന്‍‌ജിനിയര്‍ കെ.മുഹമ്മദാ‍ലി അധ്യക്ഷനായിരുന്നു.മേലാറ്റൂര്‍ അസി:എന്‍‌ജിനിയര്‍മുസ്തഫ,പറമ്പൂര്‍ മുഹമ്മദ് റാഫി,വൈശ്യര്‍ അബ്ദുള്ള,കണ്ണന്‍കുട്ടി പണിക്കര്‍,പ്രസന്ന.എന്നിവര്‍ പ്രസംഗിച്ചു.

Wednesday, December 5, 2007

മണിയാണീരി കടവില്‍ പാലംപണി പുരോഗമിക്കുന്നു.

മൂന്നുമാസത്തെ ഇടവേളക്കു ശേഷം വെള്ളിയാര്‍ പുഴയുടെ മണിയാണീരി കടവില്‍പുനരാരംഭിച്ച പാലത്തിന്‍റെ പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പൂര്‍ത്തിയാക്കാനുള്ള്രണ്ട് സ്പാനുകളില്‍ ഒന്നിന്‍റെ പണി ഇന്നു നടക്കും.ഡിസംബര്‍ 31നകം പാലത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കരാരുകാരന്‍.ഇരു വശത്തുള്ളഅപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലോടെപാലം ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഈ പാലം യാഥാര്‍ത്യമാവുന്നതോടെ സര്‍ക്കാര്‍‌-അര്‍ധസര്‍ക്കാര്‍ ഓഫീസുകളുംസ്കൂളുകളും,ബാങ്കുകളും,ആസ്പ്ത്രികളും പ്രവര്‍ത്തിക്കുന്ന മേലാറ്റൂരിലെത്താന്‍ നാലുകിലോമീറ്റ്ര് മാത്രം യാത്ര ചെയ്താല്‍ മതിയാകും.ഇപ്പോള്‍ പട്ടിക്കാട് വഴി 17 കിലോമീറ്റര്‍ ചുറ്റി വളഞ്ഞാണ് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ മേലാറ്റൂരിലെത്തുന്നത്.

Saturday, December 1, 2007

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

കിഴാറ്റൂര്‍ പൂന്താനസ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ പി.എസ്.എ.യുപി.സ്കൂളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു.അഞ്ഞൂറോളം പേര്‍ ക്യമ്പില്‍ പങ്കെടുത്തു.

Sunday, November 25, 2007

മേലാറ്റൂര്‍ ഉപജില്ലാ കലോത്സവ വിജയികള്‍.

വെള്ളിയഞ്ചേരി എ.എസ്.എം.ഹൈസ്കൂളില്‍ സമാപിച്ചമേലാറ്റൂര്‍ ഉപജില്ലാ കലോത്സവത്തില്‍ യു.പി .വിഭാഗത്തില്‍ത്ച്ചിങ്ങ്നാടം കൃഷ്ണാ യുപി സ്കൂള്‍ ഒന്നും,കിഴാറ്റൂര്‍ പി.എസ്.എ.യുപി.സ്കൂള്‍ രണ്ടും,ഹൈസ്കൂള്‍ വിഭാഗത്തില്‍ ടി.എച്ച്.എസ്.തചിങ്ങനാടം ഒന്നും,ആര്‍.എം.എച്ച്.എസ്.മേലാറ്റൂര്‍.രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തഗം പ്രൊഫ.ഷെയ്ക്ക് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് എ.ഇ.ഒപാലനാട് ദിവാകരന്‍ നമ്പൂതിരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Friday, November 23, 2007

മണിയാണീരി കടവില്‍ പാലംപണി പുനരാരംഭിച്ചു.

മണിയാണീരി കടവില്‍ രണ്ട്മാസത്തോളമായി മുടങ്ങി കിടന്നിരുന്നപാലം പണി പുനരാരംഭിച്ചു. മേലാറ്റൂര്‍ കിഴാറ്റൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കത്തക്ക രീതിയില്‍ 2006 ഫെബ്രുവരി നാണ് വെള്ളിയാര്‍ പുഴയുടെ മണിയാണീരി കടവില്‍ 4.25 കോടി രൂപ ചിലവ്പ്രതീക്ഷിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്.22.32 മീറ്റര്‍ വീതം നീളമുള്ള നാല് സ്പാനുകളോട് കൂടിയപാലത്തിന്‍റെ രണ്ട് സ്പാനുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്.എന്നാല്‍ പദ്ധതി നബാഡില്‍ ഉള്‍പെടുത്താതിരുന്നതും,ഇതുവരെ ചെയ്തപണിയുടെ ബില്ല് പാസായി കിട്ടാത്തതുമൂലവും പാലത്തിന്‍റെ യും,അപ്രോച്ച് റോഡിന്‍റെ യും പണി കരാറുകാരന്‍ രണ്ട്മാസത്തോളമായിനിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

പാലം പണിയുമായി ബന്ധപെട്ട ഇതുവരെയുള്ള പ്രശ്നങ്ങള്‍ക്ക്പരിഹാരം കാണുമെന്ന് വി.ശശികുമാര്‍ എം.എല്‍.എ യുമായിഉറപ്പ് നല്‍കിയിടുണ്ടെന്നും,2008 മാര്‍ച്ച് അവാസാനത്തോടെപാലത്തിന്‍റെയും,അപ്രോച്ച് റോഡിന്റേ യും പണി പൂര്‍ത്തിയാക്കിഏപ്രിലോടെ ഗതാഗത യോഗ്യമാക്കാനാണ്‍ ഉദ്ദേശിക്കുന്നതെന്ന്കാരാറുകാരന്‍ ഉമ്മര്‍ ബാവ അറീച്ചു.

Tuesday, November 13, 2007

ശിശുദിനാഘോഷം സംഘടിപ്പിച്ചു.

പൂന്താനസ്മാരക ഗ്രന്ഥാലയം കിഴാറ്റൂര്‍ ബാലവേദി സംഘടിപ്പിച്ച ശിശുദിനാഘോഷ മത്സരപരിപാടികള്‍ ജില്ലാപഞ്ചായത്തഗം ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രമാദേവി ടീച്ചര്‍ അധ്യക്ഷയായിരുന്നു.കെ.എം വിജയകുമാര്‍,പി.വേണുഗോപാല്‍,കുന്നനേഴി സേതുമാധവന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രരചന,ക്വിസ്,പ്രസംഗം .എന്നിവയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

Saturday, November 10, 2007

കിഴാറ്റൂര്‍ ഒന്നാമത്

മങ്കടയില്‍ നടന്ന മലപ്പുറംജില്ലാ കേരളോത്സവം കാലാമേളയില്‍ 48 പൊയിന്‍റുമായി കിഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ചാമ്പ്യന്‍‌മായി . വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.കെ.കുഞ്ഞു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കിഴാറ്റൂര്‍ ഒന്നാമത്

Thursday, November 1, 2007

താലപ്പൊലി സംഘാടകസമിതി ആയി.

മുതുകുര്‍ശ്ശിക്കാവ് അയ്യപ്പഷേത്രത്തിലെ മണ്ഡലതാലപ്പൊലി 2008 ജനുവരി എട്ടുമുതല്‍ പന്ത്രണ്ട്‌വരെ ആഘോഷിക്കും.ഇതുസംബന്ധിച്ചു ചേര്‍ന്നയോഗത്തില്‍ പി.ഐ.നായര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍:പി.ഐ നായര്‍(പ്രസി), കിഴാറ്റൂര്‍അനിയന്‍,എം.ശ്രീകുമാരനുണ്ണി,പി.വിശ്വനാഥന്‍,വി.എം.ദാമോദരന്‍ നമ്പൂതിരി(വൈപ്രസി)
കുന്നനേഴി സേതുമാധവന്‍(സെക്ര)പി.ശ്രീജിത്ത്,പി.വേണുഗോപാല്‍,കെ.രാജീവ്,പി ഉണ്ണികൃഷ്ണന്‍(ജോസെക്ര)
കെ.ബാലസുബ്രഹ്മണ്യന്‍(ട്രഷറര്‍).

Tuesday, October 30, 2007

വാര്‍ത്തകള്‍

*കിഴാറ്റൂര്‍ സി.പി.ഐ.എം. ലോക്കല്‍ സമ്മേളനം സാമാപിച്ചു.
*പോരാളി സംഗമം മുഖാംപടിയില്‍ നടന്നു.
*മുതുകുര്‍ശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു പണം കവര്‍ന്നു. ചുറ്റബലത്തിനും പുറത്തുമായുള്ള മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിതുറന്നത്.നഷ്ടപെട്ട സംഖ്യ എത്രയെന്ന് കണക്കാകാന്‍ കഴിഞ്ഞിട്ടില്ല. മേലാറ്റൂര്‍ എസ് ഐ യും സഘവും സ്ഥലം സന്ദര്‍ശിച്ചു.*

Monday, October 22, 2007

പൂന്താനത്തിന്‍റെ ഇല്ലത്ത് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം

വിദ്യാരംഭത്തോടനുബന്ധിച്ച് പൂന്താനത്തിന്‍റെ ഇല്ലത്ത് നടന്ന ചടങ്ങില്‍ നൂറുകണക്കിനു കുരുന്നുകള്‍ ആദ്യാഷരം കുറിച്ചു. ചടങ്ങ് ദേവസം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ സാമൂഹിക ബോധ്ത്തിനും മതനിരപേക്ഷമായ ഭക്തിയുടെ വളര്‍ചക്കും പൂന്താനം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് മന്ത്രി അഭിപ്രായപെട്ടു. സവര്‍ണ വര്‍ഗത്തിന്‍റെ കൊട്ടാരകെട്ടില്‍ നിന്നും ഭ്ക്തിയെ സാധാരണകാര്‍ന്‍റെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറക്കികൊണ്ടുവന്ന കവിയാണ് പൂന്താനം അതിനാല്‍ അതൊരു സാംസ്കാരിക വിപ്ലവമാണ് എന്നും മന്ത്രി അഭിപ്രായ പെട്ടു. പൂന്താനം ഇല്ലതിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത സാഹിത്യോത്സവതിനു മുന്‍ബ് പൂര്‍ത്തിയാക്കുമെന്ന് ചട്ങ്ങില്‍ സംസാരിച്ച ദേവസം സെക്രട്ടറി തോട്ട്ത്തില്‍ ര‍വീന്ദ്രന്‍ പറഞ്ഞു.
ചടങ്ങിന് വി. എം. നാരായണന്‍,മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍,സി. വാസുദേവന്‍,എസ്.വി.മോഹനന്‍,വി. കൃഷ്ണന്‍ നബൂതിരി.മേലാറ്റൂര്‍ നാരായണന്‍,നാ‍ണു എന്നിവര്‍ നേതൃത്വം നല്‍കി.മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.

Saturday, October 20, 2007

കിഴാറ്റൂര്‍ വിശേഷങ്ങള്‍


എന്തിനുവേണ്ടി.


കിഴാറ്റൂരുമായി ബന്ധപെട്ട വാര്‍ത്തകള്‍,സംഭവങ്ങള്‍,വിശേഷങ്ങള്‍ എന്നിവ പങ്കുവെക്കുവാന്‍ സൈബര്‍ ലോകത്ത് ഒരു വേദി ഒരുക്കുകയാണിവിടെ. നാട്ടില്‍ ഉള്ളവരേക്കാള്‍ പുറം നാട്ടില്‍ ഉള്ളവര്‍ക്കു ഇതു ഉപകാരമാവുമെന്ന പ്രതീക്ഷയുണ്ട്. ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന കിഴാറ്റൂരുമായി ബ്നധപ്പെട്ട സുഹൃത്തുക്കള്‍ തങ്ങളുടെ ഈ-മെയില്‍ വിലാസം കമണ്ട് ബോക്സില്‍ നല്‍കുവാന്‍ അപേക്ഷയുണ്ട്.നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ത്തകള്‍ കമണ്ട് ബോക്സില്‍ നല്‍കുക. പ്രാധാനപെട്ടതു പോസ്റ്റായിടാന്‍ ശ്രമിക്കാം.

നിങ്ങളുടെ സഹകരണം തീര്‍ച്ചയായും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗ് എല്ലാ കിഴാറ്റുര്‍ നിവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നു